സ്തനാർബുദം സ്ത്രീകളിൽ മാത്രമേ ഉണ്ടാകാറുള്ളൂ എന്നാണ് പലരുടെയും മിഥ്യാധാരണ. എന്നാൽ സ്തനാർബുദം സ്ത്രീകളിൽ മാത്രമല്ല പുരുഷന്മാരിലും ഉണ്ടാകാവുന്ന ഒരു രോഗമാണ്. മുൻപത്തെ അപേക്ഷിച്ച് സ്തനാർബുദം ബാധിക്കുന്ന പുരുഷന്മാരുടെ എണ്ണം വർധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ജീവിത ശൈലിയിലുള്ള വ്യതിയാനമാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ജനിതക കരാറും പുരുഷന്മാർ ഉള്ള എക്സ് ക്രോമോസോമുകളുടെ വർധനയും പുരുഷ സ്തനാർബുദത്തിനു കാരണമാകും.
രാജ്യത്തെ മൊത്തം സ്തനാർബുദ രോഗികളിൽ 3 ശതമാനത്തിലേറെയാണ് പുരുഷന്മാർ. തുടക്കത്തിൽ തന്നെ കണ്ടുപിടിക്കാൻ കഴിഞ്ഞാൽ 95 ശതമാനം പുരുഷന്മാരിലും ഈ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. എന്നാൽ ഇതിനെ കുറിച്ചുള്ള അറിവില്ലായ്മയാണ് വലിയൊരു പ്രശ്നം. പുരുഷ സ്തനാർബ്ബുദത്തെക്കുറിച്ചുളള ബോധവൽക്കരണം വളരെ കുറച്ച് മാത്രമാണ് നടക്കുന്നത്.
അതുകൊണ്ടുതന്നെ കൂടുതൽ പേരിലേക്ക് ഈ രോഗത്തെ കുറിച്ചുള്ള വിവരങ്ങൾ എത്താറില്ല. അതുമൂലം തുടക്കത്തിൽ തന്നെ ഇത് കണ്ടെത്തി ചികിത്സിക്കാൻ ആളുകൾക്ക് സാധിക്കാറില്ല. സ്ത്രീകളിലും പുരുഷൻമാരിലും സ്തനാർബുദത്തിനു ലക്ഷണങ്ങളും അതിനുള്ള ചികിത്സാരീതി ഒരു തരത്തിലാണ്. എന്നാൽ ഇരുകൂട്ടരുലും അതിനു കാരണമാകുന്ന ജീനുകൾ വ്യത്യസ്തമാണ്.