ആരോഗ്യകരമായ ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് മീൻ. എല്ലാ ആരോഗ്യഗുണങ്ങളും അടങ്ങിയ ഒന്ന്. പല അസുഖങ്ങൾക്കും ഉള്ള ഒരു നല്ല പരിഹാരം. ഇതുപോലെ തന്നെയാണ് മീനിൽ നിന്ന് എടുക്കുന്ന ഹോട്ട് ലിവർ ഓയൽ ഉള്ളത്. മീനെണ്ണ ഗുളിക എന്ന് പേരിട്ടു വിളിക്കുന്ന ഈ ഗുളിക മഞ്ഞനിറത്തിലുള്ള ക്യാപ്സൂൾ രൂപത്തിൽ ലഭിക്കും സാധാരണ വൈറ്റമിൻ ഗുളിക പോലെയല്ല ഇരട്ടി ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഈ മീനെണ്ണ ഗുളിക. ദിവസവും ഇത് രണ്ടെണ്ണം വീതം കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യഗുണങ്ങൾ നൽകും.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണിത്. മീൻ കഴിക്കാൻ മടി ഉള്ളവർക്ക് കഴിക്കാവുന്ന ഒന്ന്. പല അസുഖങ്ങളും അകറ്റിനിർത്താൻ ഈ കുഞ്ഞൻ കുളിക്ക് സാധിക്കും. ദിവസവും രണ്ടു മീൻഗുളിക ശീലമാക്കിയാൽ ഉള്ള ഗുണങ്ങളെ കുറിച്ച് അറിയുക. ബിപി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ദിവസവും ഇതിൽ നിന്ന് രണ്ടെണ്ണം കഴിക്കുന്നത്. ഇതിന് ബി എച്ച് എന്ന ഘടകമാണ് സഹായിക്കുന്നത്. ഹൈപ്പർ ടെൻഷൻ പ്രോബ്ലം ഉള്ളവർക്കും കഴിയ്ക്കാവുന്ന ഒന്ന്. ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മീനെണ്ണ ഗുളിക.
ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ബിപിയും കൊളസ്ട്രോളും കുറിച്ചാണ് ഈ ഗുളിക ലഭ്യമാക്കുന്നത്. മീൻ കഴിക്കുന്നവർക്ക് ഹൃദയ രോഗങ്ങൾ കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പ്രമേഹരോഗികൾക്ക് ധൈര്യപൂർവ്വം കഴിയ്ക്കാവുന്ന ഒന്നാണ് മീൻഗുളിക. ദിവസവും ഇത് കഴിക്കുന്നത് പ്രമേഹത്തെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണിത്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിർത്താൻ ഏറെ നല്ലത്.