കടലയിൽ നിന്ന് കടലമാവ് എങ്ങനെ ഉണ്ടാക്കാം കടലമാവ് നമ്മുടെ സൗന്ദര്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒട്ടനവധി ഫേസ് മാസ്കുകൾ ഇൽ ഉപയോഗിക്കുന്ന ഒന്നാണ് കടലമാവ്. ഹെയർ പാക്കിനുള്ളിൽ ആണെങ്കിൽ പോലും കടലമാവ് ഉപയോഗിക്കുന്നു. കടലയിൽ നിന്ന് നേരിട്ട് തന്നെയാണ് കടലമാവ് ഉണ്ടാക്കുന്നത്. കടലമാവ് ഉണ്ടാക്കുന്നതിനെ കടല കുതിർക്കാൻ വയ്ക്കുക.
മൂന്നോ നാലോ മണിക്കൂർ നേരം ഇത് കുതിക്കുവാൻ ആയിട്ട് വയ്ക്കണം. നല്ലപോലെ കുതിർന്നു വന്നാൽ മാത്രമാണ് കടലയുടെ തൊണ്ട് പൊളിച്ചടുക്കാനായി സാധിക്കുകയുള്ളൂ. പെട്ടെന്ന് തന്നെ പൊളിച്ചു എടുക്കുവാൻ സാധിക്കുന്നതാണ്. കുറച്ച് ബുദ്ധിമുട്ടിയാലും നല്ല കടലമാവ് ആയിട്ടുള്ള മായങ്ങൾ ചേർക്കാത്ത കടലമാവ് വീട്ടിൽ ഉണ്ടാക്കുവാൻ സാധിക്കും.
ഇതിലുള്ള വെള്ളം മുഴുവൻ വാർന്നു അതിനുശേഷം നല്ല വെയിലത്തുവച്ച് ഉണക്കിയെടുക്കുക. ഒറ്റ ദിവസത്തെ ഉണക്കം മാത്രമാണ് ആവശ്യമുള്ളത്. ഉപയോഗിച്ച് നല്ലപോലെ പൊടിച്ചെടുക്കുക അതിനുശേഷം അരിച്ച പൊടി മാത്രം പുറത്തേക്കെടുക്കുക. ഇതിൽ അസംസ്കൃത വസ്തുക്കൾ ഒന്നും ചേർക്കാതെ തന്നെ നല്ല കടലമാവ് ഇപ്പോൾ റെഡിയായിട്ടുണ്ട്.