ഇത് ഉപയോഗിച്ചാൽ അകാല നരയെ മാറ്റിയെടുക്കാം

വയസ്സ് 30 ആയില്ല അതിനു മുന്നേ തലമുടിയിൽ പകുതിയും നരച്ചു പല യുവാക്കളെയും വളരെയധികം നിരാശയിലും വിഷമത്തിലും ആക്കുന്ന ഒരു കാര്യമാണത്. നീ വയസ്സായി എന്ന് പറഞ്ഞ ആ സുഹൃത്തുക്കളുടെ കളിയാക്കലുകളും അമ്മാവ എന്നുള്ള വിളിയും ആണ് അതിൽ പ്രധാനം. പിന്നെ വിവാഹാലോചനകളും മറ്റും നടക്കുമ്പോൾ തലമുടി നരച്ച ഒരു ചെറുക്കനെ എനിക്ക് വേണ്ട എന്ന് പെൺകുട്ടികൾ പറയുന്നതും കുറച്ചു ക്ഷീണം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. അകാലനര അഥവാ പിള്ള നര എന്നറിയപ്പെടുന്ന ഈ രോഗം പ്രധാനമായും പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും സ്ത്രീകളിലും ഉണ്ടാകാറുണ്ട്.

പാരമ്പര്യ രോഗങ്ങളുടെ പട്ടികയിലാണ് എപ്പോഴും അകാലനരയ്ക്ക് സ്ഥാനം. കുടുംബത്തിലെ മുൻ തലമുറയിൽ പെട്ട വർക്ക് അകാലനര വന്നിട്ടുണ്ടെങ്കിൽ തുടർന്നുള്ള തലമുറയിൽപ്പെട്ട വർക്കും അകാലനര വരാം ഇങ്ങനെ പാരമ്പര്യമായി അകാലനര വന്നവർ ആണെങ്കിൽ ചികിത്സയിൽ വളരെയധികം ശ്രദ്ധ ആവശ്യമാണ്. അകാലനര ബാധിച്ചവരിൽ അധികവും അത് മാറുന്നതിനുള്ള ചികിത്സ വേണ്ടവിധത്തിൽ ലഭ്യമാക്കുന്നതിന് പകരം മറച്ചുവയ്ക്കാനുള്ള സംവിധാനങ്ങൾ ആണ് നോക്കുന്നത്.

ഹയർ ഡേയും, ഷാംപൂവും ഉപയോഗിച്ച് മുടിക്ക് കറുപ്പുനിറം നൽകുന്നതും ബ്യൂട്ടിപാർലറുകളിൽ പോയി മുടിക്ക് പല വർണ്ണങ്ങൾ നൽകുന്നതും ഒക്കെ ഒരു താൽക്കാലിക ആശ്വാസത്തിനായി ഇട് നൽകുമെങ്കിലും ഇവയിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ തലയും തലമുടിയും ഒരുപോലെ ദോഷം ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അകാലനര മാറുന്നതിന് വീട്ടിൽ വച്ച് തന്നെ ചെയ്യാവുന്നതും ഫലപ്രദവും പാർശ്വഫലങ്ങൾ ഏതും ഇല്ലാത്തതുമായ ചില നാടൻ ചികിത്സാ രീതികൾ ഉണ്ട്. അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *