2021 ഫെബ്രുവരി ഒന്നുമുതൽ ഇ സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കാൻ വേണ്ടിയിട്ട് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് ആവശ്യങ്ങൾക്കുള്ള മുദ്രപത്രങ്ങൾ ഫെബ്രുവരി ഒന്നുമുതൽ ട്രഷറി വകുപ്പിൻറെ ഓൺലൈൻ സംവിധാനത്തിൽ നിന്ന് ഈ പെയ്മെൻറ് മുഖേന ഡൗൺലോഡ് ചെയ്ത് വാങ്ങേണ്ടിവരും. നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഈ സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കിയിരുന്നത്. എന്നാൽ പുതിയ മാറ്റത്തിലൂടെ ഒരു ലക്ഷം രൂപയിൽ താഴെയുള്ള മുദ്രപത്ര ഇടപാടുകൾക്കും.
ഈ സ്റ്റാമ്പിങ് നിർബന്ധം ആകുകയാണ്. ഏറ്റ മുഖവിലയുള്ള 50 രൂപയുടെ മുദ്രപത്രം പോലും ഇനി പ്രകാരം ഡൗൺലോഡ് ചെയ്ത് വാങ്ങേണ്ടിവരും വ്യാജ മുദ്രപത്രങ്ങൾ തടയുന്നതിനും സർക്കാർ പണം ട്രഷറിയിൽ കൃത്യമായി എത്തിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. സ്റ്റാമ്പിലൂടെ ജനങ്ങൾ അധികം തുക മുദ്രപ്പത്രങ്ങൾ നൽകേണ്ടതില്ല. ഇൻറർനെറ്റ് സേവനം നേരിട്ട് ലഭിക്കാത്തവർക്ക് മറ്റു സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരും. ട്രഷറി വകുപ്പിൻറെ ഓൺലൈൻ സംവിധാനങ്ങളിലൂടെ പണം അടയ്ക്കുന്നവർക്ക് മാത്രമാണ്. ഈ സ്റ്റാമ്പിങ് ലഭ്യമാകുന്നത്.
ഇത് ഡൗൺലോഡ് ചെയ്ത് പ്രിൻറ് എടുത്ത് രജിസ്ട്രേഷൻ നടപടികൾക്ക് മറ്റ് ആവശ്യങ്ങൾക്കും നിങ്ങൾക്ക് ഉപയോഗിക്കാം. ഈ സ്റ്റാമ്പിങ് സംബന്ധിച്ച് നികുതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ കൊണ്ടുവന്ന ഈ പുതിയ മാറ്റം ആദ്യഘട്ടത്തിൽ ഒരു പ്രയാസമുണ്ടാകും എങ്കിലും. പിന്നീട് കാര്യങ്ങൾ എളുപ്പമാകുന്ന രീതിയിലേക്ക് മാറുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. പുതിയ മാറ്റത്തെക്കുറിച്ച് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ തീർച്ചയായിട്ടും ഒന്ന് ലൈക് ചെയ്യുക ഷെയർ ചെയ്യുക.